മെറിൻ റോസ് രചിച്ച ചെറുകഥാ സമാഹാരം കല്ലറ യുദ്ധം പ്രകാശനം ചെയ്തു

Wayanad

വൈത്തിരി: സ്വതന്ത്ര ബുക്സ് പ്രസിദ്ധീകരിച്ച മെറിൻ റോസ് എം. രചിച്ച ചെറുകഥാ സമാഹാരം കല്ലറ യുദ്ധം പ്രകാശനം ചെയ്തു. പാറത്തോട് ഭാവചിത്ര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, ഇടിയം വയൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനായ താജ് മൻസൂർ പുസ്തകം പ്രകാശനം ചെയ്തു.

പൊഴുതന ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ സുധ അനിൽ പുസ്തകം ഏറ്റുവാങ്ങി. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. അബ്ദുൾ നാസർ, ജെയിംസ് ജോസഫ്, അബ്ബാസ് എ.പി., സുനീഷ് തോമസ്, ബെറ്റി ജോൺ, മുജീബ് റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. മെറിൻ റോസ് എം. മറുമൊഴി പറഞ്ഞു. ഭാവചിത്ര ഗ്രന്ഥശാല വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ എ.പി. നന്ദി പറഞ്ഞു.