ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ( എ ഐ സി പി ഒ ): പുതിയ ഭാരവാഹികളായി

Kozhikode

കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആൾ ഇന്ത്യ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ (എ ഐ സി പി ഒ ) ജില്ലാ ചാപ്റ്റർ നിലവിൽ വന്നു. പന്നിയങ്കര കെൻസ ഓഫീസിൽ നടന്ന പ്രഥമ യോഗത്തിലാണ് ചാപ്റ്റർ രൂപീകരിച്ചത്.

പി ബാബു കെൻസ ( ജില്ലാ പ്രസിഡന്റ് ), എം മുജീബ് റഹ്മാൻ (ജില്ലാ സെക്രട്ടറി),
കെ വി അബ്ദുൽ മജീദ് (വൈസ് പ്രസിഡന്റ്), പ്രൊഫ. വർഗീസ് മാത്യു ( ജോയിന്റ് സെക്രട്ടറി) , ടി ലതീഷ് ( ട്രഷറർ ) , അഡ്വ ശ്യം പത്മൻ ( ലീഗൽ അഡ്വൈസർ )
എന്നിവരെ തിരഞ്ഞെടുത്തു.

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ സമൂഹം ഉണരണം.
ഇതിനായി സംഘടന പ്രവർത്തിക്കുമെന്ന് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുൾ കരീം, സംസ്ഥാന ജനറൽ സെക്രട്ടറി
ആർ ജയന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിലും വിദ്യാഭ്യാസം നേടുന്നതിലും ചൂഷണം ചെയ്യപ്പെടാനാണ് കൂടുതൽ സാധ്യതകൾ സംഘടന ഇവർക്ക് നിയമോപദേശം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുൽ കരീം വ്യക്തമാക്കി.

14 -05-24 ന് വൈകിട്ട് 4 ന് വൈ എം സി എ ക്രോസ്സ് റോഡ്,മറീന റസിഡൻസിയിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ ഭാരവാഹികൾ ചുമതലയേൽക്കുമെന്ന് സംസ്ഥാന
ജനറൽ സെക്രട്ടറി ആർ ജയന്ത് കുമാർ അറിയിച്ചു.