പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാനം മഹാദാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻഎസ്എസ് യൂണിറ്റിന്റെയും ബത്തേരി താലൂക്ക് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് നടത്തിയത്.
നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. വാർഡ് മെമ്പർ ജോസ് നെല്ലേടം രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ വിനുരാജൻ പി കെ, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, രാമചന്ദ്രൻ വിഎസ്, ഷാരോൺ പി ഷൈജു എന്നിവർ സംസാരിച്ചു.
സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും നിരവധി നാട്ടുകാരും വിദ്യാർത്ഥികളുടെ മാതാപിതാക്കളും രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് ബത്തേരി താലൂക്ക് ഹോസ്പിറ്റൽ അസിസ്റ്റന്റ് സർജൻ ടോംസ് പ്രകാശ് രക്തദാന ബോധവൽക്കരണ സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമല ജോയി, എൻഎസ്എസ് ലീഡർമാരായ ആൽഫ്രഡ് ദേവസ്യ, മരിയ ഷിജുഎന്നിവർ നേതൃത്വം നൽകി.