കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് വിമാന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ജനുവരി 15 മുതല്‍ ആറു മാസത്തേക്കാണ് നിയന്ത്രണം. രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം ആറുവരെ റണ്‍വേ നിയന്ത്രണം തുടരും. ഈ സമയങ്ങളില്‍ റണ്‍വേ പൂര്‍ണമായും അടച്ചിടും. ഇതിനാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിലും ആഗമനത്തിലും സമയ മാറ്റം ഉണ്ടാവും.
വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ വിമാന സര്‍വീസ് സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.