പ്രസാർ ഭാരതിയുടെ വർഗീയ വൽക്കരണം അവസാനിപ്പിക്കണം ഫോർവേഡ് ബ്ലോക്ക്.

Kozhikode

കോഴിക്കോട്: പ്രസാർ ഭാരതിയും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാറിന്റെ ചട്ടകങ്ങളായി പ്രവർത്തിക്കുന്ന രീതി മാറ്റണമെന്നും അല്ലാത്തപക്ഷം രാജ്യത്തെ അപകടങ്ങളിലേക്ക് നയിക്കും എന്നും ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ്ലിം സമുദായത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും മുസ്ലിം സമുദായം രാജ്യത്തിന്റെ പ്രിയപ്പെട്ട പൗരന്മാരാണെന്നും യോഗം ചൂണ്ടിക്കാട്ടി. മലബാർ മേഖലയിലെ തുടർ വിദ്യാഭ്യാസത്തിനു തടസ്സം നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം തിരുത്തണമെന്നും എസ്എസ്എൽസി,പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് തുടർപഠനത്തിനുള്ള സൗകര്യം സർക്കാർ അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 20ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ സെക്രട്ടറി രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.എം വിനയൻ,അനസ് അത്തോളി,ടി എം സത്യജിത്ത് പണിക്കർ, റഫീഖ് പൂക്കാട്,മൻസൂർ പാറാടൻ എന്നിവർ സംസാരിച്ചു.