വോട്ടിന്ന് വേണ്ടി വിഭാഗീയ വിദ്വേഷ പ്രചരണം നടത്തുന്ന പ്രധാനമന്ത്രിയുടെ നടപടി പ്രതിഷേധാർഹം-എം എസ് എസ്

Kozhikode

കോഴിക്കോട്: പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിൻറെ പാശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സാമുദായിക സൗഹാർദവും രാജ്യത്തിൻറെ മതേതര സമീപനവും ദുർബലമാക്കുന്ന വിധത്തിൽ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങളിൽ കോഴിക്കോട്ടു ചേർന്ന എം എസ് എസ്സിന്റെ സംസ്ഥാന നിർവാഹക യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് പെരുമാറ്റ സഹിത ലംഘിച്ചുകൊണ്ടുള്ള പ്രസ്തുത പരാമർശങ്ങളിൽ യാതൊരു നടപടിയും എടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ജനാധിപത്യ പ്രക്രിയയുടെ അന്തസ്സിനെയും സ്വകാര്യതയും അപകടപ്പെടുന്ന ആണെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ഡോ:പി ഉണ്ണിൻ അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി പിഎം അബ്ദുൽ നാസർ കാസർഗോട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു

അഡ്വ.പി കെ അബൂബക്കർ മിനിട്സും കെ പി ഫസലുദ്ദീൻ കൺസോളിഡേറ്റഡ് റിപ്പോർട്ടും ട്രഷറർ പി ഒ.ഹാഷിം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി എഞ്ചിനീയർ പി.മമ്മത് കോയ,അഡ്വ.പി.വി സൈനുദ്ദീൻ കണ്ണൂർ,എൻ ഹബീബ് കോട്ടയം,ടി.എസ് നിസാമുദ്ദീൻ തൃശൂർ പ്രസംഗിച്ചു.
ആർ പി അശ്റഫ് സ്വാഗതവും പെയിലൂർ അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.