സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരു മരണം

Kottayam

കോട്ടയം: സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരു മരണം. മീന്‍ പിടിക്കാന്‍ പോയ യുവാവാണ് മരിച്ചത്. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്.

മീന്‍ പിടിക്കാന്‍ പോയ വഴി വെള്ളത്തില്‍ വീണായിരുന്നു മരണം. ഇന്നലെ രാത്രിയില്‍ കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.