ISM ‘ഉസ്‌റത്തുൻ ഹസന’ മെയ് 25ന് കിണാശ്ശേരിയിൽ; ചുഴലി സ്വലാഹുദ്ദീൻ മൗലവി പ്രഭാഷണം നടത്തും

Kozhikode

കിണാശ്ശേരി: ഐ.എസ്.എം കിണാശ്ശേരി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 മെയ് 25 ശനിയാഴ്ച വൈകിട്ട് 7മണി മുതൽ കിണാശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ വെച്ച് നടക്കുന്ന ‘ഉസ്‌റത്തുൻ ഹസന’ ഫാമിലി ഗാതറിങ്ങിൽ പ്രമുഖ പണ്ഡിതൻ ചുഴലി സ്വലാഹുദ്ദീൻ അയ്യൂബി, ‘മക്കൾ വഴി തെറ്റാതിരിക്കാൻ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ കുടുംബാന്തരീക്ഷം ഉറപ്പു വരുത്തി കുടുംബ ഭദ്രത സാധ്യമാക്കാൻ ആവശ്യമായ ബോധവൽക്കരണം വിശ്വാസി സമൂഹത്തിന് മഹല്ല്തോറും നൽകുക എന്നതാണ് ‘ഉസ്‌റത്തുൻ ഹസന’ കുടുംബ സംഗമങ്ങൾ കൊണ്ട് ഐ.എസ്.എം ലക്ഷ്യം വെക്കുന്നതെന്ന് ഐ.എസ്.എം സ്റ്റേറ്റ് കൗൺസിലർ സമീർഖാൻ കിണാശ്ശേരി അറിയിച്ചു.