ദുബൈ: ദുബൈ-ഹത്ത റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി അധികൃതര്‍. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നുള്ളത് 80 കിലോമീറ്ററായാണ് കുറച്ചത്. വേഗത നിയന്ത്രണം പ്രാബല്യത്തില്‍ വന്നതായി ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഏതാണ്ട് ആറ് കിലോമീറ്റര്‍ റോഡിലാണ് വേഗപരിധി കുറച്ചിരിക്കുന്നത്. പുതിയ വേഗത നിയന്ത്രണം ബാധകമാവുന്ന പ്രദേശത്തിന്റെ തുടക്കത്തില്‍ തന്നെ ചുവന്ന നിറത്തില്‍ റോഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ദുബൈ പൊലീസ് ആസ്ഥാനവും ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.