അരിവാള്‍ രോഗം ബാധിച്ച ലാബ് ടെക്‌നീഷ്യയായ യുവതി മരിച്ചു

Palakkad

പാലക്കാട്: അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്. അവശത പ്രകടിപ്പിച്ചതോടെ വള്ളിയെ ഇന്ന് പുലര്‍ച്ചെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ട് മണിയോടെ വള്ളി മരിച്ചു. വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു വള്ളി.