കോഴക്കോട്: വീണ്ടും ഭക്ഷ്യ വിഷബാധയുടെ റിപ്പോര്‍ട്ട്. വയനാട്ടിലെ വൈത്തിരിയിലെ റെസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. പതിനൊന്ന് വയസുകാരിയെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചാത്തമംഗലം വെള്ളന്നൂര്‍ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
