കൊല്ലം. പത്രപ്രവർത്തകനും കവിയുമായ അജി വള്ളിക്കീഴിന്റെ വന്ദ്യ മാതാവും പരേതനായ കെ കൊച്ചു വേലുപ്പിള്ളയുടെ സഹ ധാർമ്മിണിയുമായ കൊല്ലം വള്ളിക്കീഴ് നിലച്ചു വീട്ടിൽ റിട്ടയേർഡ് അദ്ധ്യാപിക കെ പങ്കജാക്ഷി അമ്മ ( പങ്കജാക്ഷി ടീച്ചർ ) നിര്യാതയായി. 89 വയസായിരുന്നു. പി കെ അജിത് കുമാർ (വള്ളിക്കീഴൻ), പി കെ മീനാകുമാരി, പി കെ പ്രീത കുമാരി, എന്നിവരാണ് മക്കൾ. ബ്രഹ്മാനന്ദൻ, എം ആർ രാധാകൃഷ്ണൻ എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 8ന് വീട്ടുവളപ്പിൽ.