ആലപ്പുഴ ജില്ല സി ഐ ഇ ആർ മദ്റസ പ്രവേശനോത്സവം

Alappuzha

ആലപ്പുഴ : ആലപ്പുഴ സി ഐ ഇ ആർ മദ്റസ പ്രവേശനോത്സവം വലിയകുളം മദ്രസത്തുൽ റഹ്‌മയിൽ നടന്നു. പുതു തലമുറക്ക് ദിശാ ബോധം നൽകി മദ്റസ പഠന രംഗത്ത് ഓൺ ലൈൻ വഴിയും, മദ്റസ പഠനം രസകരവും അനുഭവവുമാക്കി മാറ്റിയ മിയോ ഗ്ലോബൽ ഓൺലൈൻ മദ്റസ പഠന സംവിധാനവുമൊക്ക സി ഐ ഇ ആർ നടത്തിവരുന്ന പഠന പദ്ധതിയാണ് കെ എൻ എം മർക്കസു ദ്ദഅവ മദ്റസ പഠന സംവിധാനത്തിന്റെ ഭാഗമായിട്ടാണ് സി ഐ ഇ ആർ പ്രവർത്തിച്ചു വരുന്നത്.

അന്ധവിശ്വാസത്തിനും അനാചാരത്തിനു നെതിരെ കലർപ്പില്ലാത്ത ഏകദൈവ വിശ്വാസം വരും തലമുറക്ക് പഠിപ്പിക്കുകയും മത സാഹോദര്യം നിലനിർത്തി ജീവിക്കുവാൻ വേണ്ട നിർദേശങ്ങളും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നമ്മുടെ ജീവിതം പാകപെടുത്തേണ്ടത് നമ്മുടെ കടമയാണ് എന്നും ചിട്ടയോട് കൂടി കുട്ടികളെ പഠിപ്പിക്കുന്ന പ്രത്യേക പഠന രീതിയാണ് സി ഐ ഇ ആർ മദ്റസ സംവിധാനം.

കേരളത്തിൽ എല്ലാ ജില്ലകളിലും മദ്റസ പ്രവേശനോത്സവം നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ആലപ്പുഴയിലും നടന്നത് അദ്നാൻ മുബാറക് ഖുർആനിൽ നിന്നും സി ഐ ഇ ആർ ആലപ്പുഴ ജില്ലാ കൺവീനർ ഷെമീർ ഫലാഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആലപ്പുഴ മണ്ഡലം സി ഐ ഇ ആർ ചെയർമാൻ മുബാറക് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

ആശംസകൾ നേർന്നു കൊണ്ട് സിയാദ് സംസാരിച്ചു ഷൈനി ഷെമീർ നന്ദി പ്രകാശിപ്പിച്ചു ആലപ്പുഴ ടൗണിൽ നടന്ന മദ്റസത്തുൽ ഫുർഖാൻ പ്രേവേശനോത്സവം മദ്റസാ അധ്യാപകൻ അൻസിൽ ഉദ്ഘാടനം ചെയ്തു ഗഫുർ റാവുത്തർ, സൈഫുദ്ധീൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.