ഗുജറാത്ത് ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുജറാത്ത് ടൂറിസം വകുപ്പ് ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ ഹോട്ടല്‍ നെക്‌സ്‌റ്റെ കസബ ഇന്‍ ല്‍ നടന്ന സെമിനാര്‍ ക്യാപ്റ്റന്‍ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ആര്‍ ജയന്ത് കുമാര്‍ മുഖ്യാതിഥിയായി. ഗുജറാത്ത് ടൂറിസം ടൂറിസ്റ്റ് ഓഫീസര്‍ അജിത്ത് കുമാര്‍ ശര്‍മ്മ മോഡറേറ്ററായി. ഗുജറാത്തിലെ വിവിധ സ്ഥലങ്ങള്‍ വിവരിക്കുന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ , സെക്രട്ടറി രജീഷ് രാഘവന്‍, കാലിക്കറ്റ് ചേംബര്‍ ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ ടി പി എം ഹാഷിര്‍ അലി, ബോറ കമ്മ്യൂണിറ്റി പ്രതിനിധി സിറാജ് കപാസി തുടങ്ങിയവര്‍ സംസാരിച്ചു.

60 ഓളം ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ മീറ്റിലും സെമിനാറിലുമായി പങ്കെടുത്തു. ട്രാവല്‍ ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഒരുമിച്ച് നിന്നാല്‍ ടൂറിസം മേഖലയില്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ കൊണ്ട് വരാന്‍ കഴിയുമെന്ന് മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ പറഞ്ഞു.