കാക്കവയൽ സ്കൂളിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

Wayanad

കാക്കവയൽ : പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി ആചരിക്കുന്ന കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെയാണ് ആദരിച്ചത് . മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി ബാബു ഉദ്ഘടനം ചെയ്തു.

സ്കൂൾ ശുചിത്വ ക്ലബ്ബിൻറെ ഉദ്ഘാടനം ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കെ അനൂപ് നിർവഹിച്ചു.പരിസ്ഥിതിയെ സ്നേഹിക്കുന്നവർ പരിസ്ഥിതിയുടെ സേവകരാണെന്നും അവരെ ആദരിക്കുന്നത് മനുഷ്യസമൂഹത്തോട് മാത്രമല്ല ജൈവ ലോകത്തെ ആദരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.കാക്കവയൽ സ്കൂൾ തുടക്കം കുറിച്ച ഈ പുതിയ ചുവടുവെപ്പ് വരും തലമുറയിൽ പ്രകൃതിസ്നേഹം വളർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി ടി എ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ എം സുനിൽകുമാർ ,ഖദീജ ടീച്ചർ, ഖലീലു റഹ് മാൻ കെ , ഡൈന ടീച്ചർ, എം മാധവി ടീച്ചർ, ഡോക്ടർ കാർത്തിക, സുഹറ ടീച്ചർ , ബുഷ്റടീച്ചർ കുമാരി മിൻഹ ഫാത്തിമ, കുമാരി എല്‍വിന മരിയ സാബുഎന്നിവർ പ്രസംഗിച്ചു.