കല്പറ്റ: ചൂരൽമല ടൗൺ റീഡിസൈനിങ്ങിൻ്റെ പേരിൽ ദുരന്തഭൂമിയിൽ പണിയാനുദ്ദേശിക്കുന്ന റോഡുകൾ ഡിസാസ്റ്റർ ടൂറിസത്തെയും അതിലൂടെ കരാറുകാരെയും ടൂറിസം ലോബിയെയും സഹായിക്കാനാണെന്ന് പുനരധിവാസം നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്കിയും വേണം: സി. പി. ഐ (എം.എൽ)റെഡ്സ്റ്റാർ. വാടക പോലും കൊടുക്കാനാവാതെ മരണത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന അതിജീവിതരെ സഹായിക്കാൻ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന റെവന്യു മന്ത്രി കെ. രാജന്, പുതിയ പദ്ധതികളൊന്നുമില്ലതാനും. നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കാത്തത് പിണറായി സർക്കാരും ഹാരിസണും തമ്മിലുള്ള ഒത്തുകളിയാണെന്ന കാര്യത്തിൽ വയനാട്ട്കാർക്ക് യാതൊരു സംശയവുമില്ല. ദുരന്തബാധിതർക്ക് പരമാവധി ഭൂമി കൊടുക്കേണ്ടതും 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങളെയും നിർബ്ബന്ധമായും പുനരധിവാസത്തിൽ ഉൾപ്പെടുത്തേണ്ടതാണ് എന്നും സർക്കാരിൻ്റെ ഭൂമി ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ പോലും ഏറ്റെടുക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നും സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
വയനാട് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ. പ്രേം നാഥ് , കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു.