നീറ്റ് മെഡിക്കൽ പ്രവേശനം: സൗജന്യ കൗൺസലിംഗ് 15 ന്

Kannur

തലശ്ശേരി : ദിശ കരിയർ കൗൺസിലിംഗ് സെൻററിന്റെ ആഭിമുഖ്യത്തിൽ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് റാങ്ക്, നീറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശന സാധ്യതകൾ മനസ്സിലാക്കുന്നതിന് വേണ്ടി സൗജന്യ വ്യക്തിഗത നീറ്റ് കൗൺസലിംഗ് സംഘടിപ്പിക്കുന്നു.

ജൂൺ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റ് ഫയർ സ്റ്റേഷൻ്റെ എതിർ വശത്തുള്ള ദിശ കരിയർ ഗൈഡൻസ് സെൻ്ററിലാണ് വ്യക്തിഗത കൗൺസലിംഗ് നടത്തുന്നത്.

നീറ്റ് കൗൺസിലിംഗ് എക്സ്പേർട്ട് റമീസ് പാറാൽ വ്യക്തിഗത കൗൺസലിംഗിന് നേതൃത്വം നൽകും. അഖിലേന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട, എയിംസ്, ജിപ്മെർ, ഇ എസ് ഐ ക്വാട്ട, ഡീംഡ്, എൻ ആർ ഐ ക്വാട്ട, എ എഫ് എം സി, മിലിറ്ററി നഴ്സിംഗ്, കേരള, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി സ്റേറ്റ് കൗൺസലിംഗ് തുടങ്ങിയവയിലെ പ്രവേശന സാധ്യതകൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാം. താല്പര്യമുള്ളവർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. https://surveyheart.com/form/6665e277e6ea195ce31f6513 ഫോൺ: +919656585121