കണ്ണൂർ: തീക്ഷ്ണ പരീക്ഷണങ്ങളെ താണ്ടിക്കടന്ന് വിജയം വരിച്ച ഇബ്രാഹീമീ മാതൃകയും ത്യാഗവും ഏറ്റെടുക്കുവാൻ വിശ്വാസികൾ തയ്യാറാകണമെന്നും സഹകരണവും സ്നേഹവും ക്ഷമയും സഹനവും വിശ്വാസികൾ ജീവിതത്തിൽ നിലനിർത്തണമെന്നും കെ.എൻ.എം. മർകസുദ്ദഅവ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സി. സി. ശ കീർ ഫാറൂഖി സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. സമൂഹത്തിലെ എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ നേതാക്കൾ നേർന്നു.