കേരള എഡ്യുക്കേഷൻ കൗൺസിലിന്‍റെ കോൺവൊക്കേഷൻ & സർട്ടിഫിക്കേറ്റ് സിസ്ട്രിബ്യൂഷൻ ചടങ്ങ് നടത്തി

Kozhikode

കോഴിക്കോട്: കേരള എഡ്യുക്കേഷൻ കൗൺസിൽ(കെ ഇ സി ) സംസ്ഥാന വ്യപകമായി നടത്തുന്ന പ്രീ-പ്രൈമറി & മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കായി കോൺവൊക്കേഷൻ കൈമാറലും സർട്ടിഫിക്കേറ്റ് വിതരണവും നടത്തി.കേരള എഡ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ കെ സതീശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ചലച്ചിത്ര താരങ്ങളായ ആർ.എസ്.പണിക്കർ (കാതൽ ഫെയിം) അനുപമ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഫെയിം) എഴുത്തുകാരനും സൈലം ലേണിംഗ് ആപ്പ് മെൻററുമായ ലിജീഷ് കുമാർ, സിനിമ പ്രൊഡക്ഷൻ എക്സിക്യുട്ടീവും, നിർമ്മാതാവും സംവിധായകനുമായ ഷാജി പട്ടിക്കര, സാംസ്കാരിക പ്രവർത്തകനും കേരള എഡ്യുക്കേഷൻ കൗൺസിൽ രക്ഷാധികാരിയുമായ എം എ ജോൺസൺ, കെ ഇ സി ചെയർമാൻ പ്രതാപ് മൊണാലിസ,
കെ ഇ സി അക്കാദമിക് കൗൺസിൽ ചെയർമാൻ കെ.ആർ രതീഷ്കുമാർ, കെ ഇ സി സ്റ്റേറ്റ് ലവൽ എക്സാം കമ്മീഷൻ അംഗം പി കെ ബിജു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് കെ ഇ സി വിദ്യാർത്ഥിനികൾ നടത്തിയ വിവിധ കലാപരിപാടികൾ അരങ്ങേറി.