ചക്ക പറിക്കുന്നതിനിടെ യുവാവ് പ്ലാവില്‍ നിന്ന് വീണ് മരിച്ചു

Kozhikode

കോഴിക്കോട്: യുവാവ് ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് മരിച്ചു. കൊടുവള്ളി ഒതയോത്ത് കണക്കനാം കുന്നുമ്മല്‍ സി.വി. ബഷീര്‍ (39) നാണ് ദാരുണാന്ത്യം സംഭവിച്ചത്.

പ്ലാവില്‍ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയില്‍ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീര്‍ താഴേക്ക് വീണു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.