പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവക്കണം: വിസ്ഡം

Kozhikode

കോഴിക്കോട് : പ്രക്യതി ദുരന്തങ്ങൾക്ക് ഇരയായവർക്കുള്ള പുരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സർക്കാർ വശം ഉണ്ടായിട്ടും, സഹായത്തിനായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതർ എന്നത് സങ്കടകരമായ കാഴ്ചയാണ്.
വിവിധ ദുരന്ത സന്ദർഭങ്ങളിൽ സർക്കാറിന്റെ പുനരധിവാസ പ്രഖ്യാപനങ്ങൾ വരുന്നതിലെ കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താൻ സർക്കാർ പൊതുനയം രൂപപ്പെടുത്തണം.

പ്രകൃതി ദുരന്തങ്ങളിലും, വിമാനം, ട്രെയിൻ ഉൾപ്പെടെയുള്ള യാത്രാമധ്യേ വരുന്ന അപകടങ്ങളിലും മറ്റും വിധേയമാകുന്നവർക്ക് തൊഴിലിനും, തുടർ ചികിത്സക്കും, മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണന നൽകി കാലതാമസമില്ലാതെ സഹായമെത്തിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു

വർഷങ്ങൾക്ക് മുമ്പ് നടന്ന അപകടങ്ങളിൽപ്പെട്ടവരും അർഹമായ സഹായധനം ലഭിക്കാൻ കാത്തു നിൽക്കേണ്ട സാഹചര്യമുണ്ടാകുന്നത് ദു:ഖകരമാണ്

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി സംഗമം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞു മുഹമ്മദ് മദനി പറപ്പൂര്‍, അബൂബക്കര്‍ സലഫി, ജന.സെക്രട്ടറി ടി.കെ അശ്റ്ഫ്, നാസിര്‍ ബാലുശ്ശേരി, ഡോ. മുഹമ്മദ് ശഹീര്‍ കെ, അബൂബക്കര്‍ ഉപ്പള (കാസര്‍ഗോഡ്), മുജീബുല്ല അന്‍സാരി (കണ്ണൂര്‍), അബ്ദുറഹ്മാന്‍ വി.എസ് (വയനാട്) ജമാല്‍ മദനി (കൊയിലാണ്ടി), അബ്ദുല്‍ റസാഖ് എഞ്ചിനീയര്‍ അത്തോളി, അബ്ദുറഹമാന്‍ മദനി (പുളിക്കല്‍), കെ.സി അയ്യൂബ്, നബീല്‍ രണ്ടത്താണി, അശ്റഫ് വെല്‍ക്കം, അബ്ദുല്‍ ഖാദിര്‍ പറവണ്ണ, അബ്ദുല്‍ ഖാദര്‍ കൊണ്ടോട്ടി, അബ്ദുല്‍ ഫത്താഹ് വയനാട്, ഹുസൈന്‍ കാവനൂര്‍, ഹൈദരലി തൃശൂര്‍, മുജീബ് ഒട്ടുമ്മല്‍, ഷാജഹാന്‍ മഞ്ചേരി, ഹനീഫ് ഓടക്കല്‍ (മലപ്പുറം) റഷീദ് മാസ്റ്റര്‍ കാരപ്പുറം, റിയാസ് (തൃശൂര്‍), ഫൈസല്‍ (എറണാകുളം), നിസാര്‍ കരുനാഗപ്പള്ളി, നസീര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു.