പുളിക്കല്‍: മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് (എം.എസ്.എം) വലിയപറമ്പ് ശാഖ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എന്‍. അഷ്‌റഫ് പതാക ഉയര്‍ത്തി. ഐ.ജി.പി ഐഡിയല്‍ ടീന്‍ ട്രെയിനര്‍ എം.അനസ് മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എം.എസ്.എം ഭാരവാഹികളായ മുഹമ്മദ് അബ്‌സില്‍, ജസീല്‍.കെ, മുഹമ്മദ് നിസാം.സി,ജാഹിര്‍.ഒ എം.സഫീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
