ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന വനം, വന്യജീവി വകുപ്പിൻ്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ്റെ നേതൃത്വത്തിൽ ഔഷധവൃക്ഷങ്ങളുടെയും തേക്കിൻ തൈകളുടെയും വിതരണം ആരംഭിച്ചു. പൈമ്പാലശ്ശേരിയിലെ നഴ്സറിയിൽ പരിപാലിച്ച രക്തചന്ദനം തൈ കൈമാറി സാമുഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.നീതു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും ദർശനം സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരിയുമായ എം.എ. ജോൺസൺ ഏറ്റുവാങ്ങി. കോഴിക്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ.ദിവ്യ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായകെ.കെ. ബൈജു, എൻ. ബിജേഷ്, കൊയിലാണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.കെ. ഇബ്രായി, എ. അനൂപ്, വടകര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ജലിസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിലേഷ് , ഫോറസ്റ്റ് ഡ്രൈവർ കെ.കെ. സുജിത് എന്നിവർ സംബന്ധിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന സന്നദ്ധ സംഘടനകൾക്കാണ് തൈകൾ നൽകുന്നത്.
