കൊടുവള്ളി :എൻ. ഐ. ടി. ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ചർച്ചയും അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിർധനരും പ്രതിഭകളുമായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കൊടുവള്ളി അൽഫിത്റ പ്രീ സ്ക്കൂൾ കാമ്പസിൽ നടന്നു.
സമൂഹം തങ്ങളിൽ അർപ്പിച്ച പ്രതീക്ഷയും വിശ്വാസ്യതയും തിരികെ നൽകാനും സേവന മേഖലയിൽ മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പ്രഫഷണലുകൾ , ഗവേഷകർ , സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് കഴിയണമെന്ന് വിദ്യാഭ്യാസ പർച്ച അഭിപ്രായപ്പെട്ടു.
കേരള ഹജ്ജ് കമ്മറ്റി അംഗവും സ്കോർ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ: ഐ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
ഡോ: ഒ.സി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഡോ: കെ.കെ. നിജാദ് വിദ്യാഭ്യാസ സന്ദേശം നൽകി. സ്കോർ ചീഫ് എക്സിക്യൂട്ടീവ് ഡയരക്ടർ അബ്ദുസ്സലാം പുത്തൂർ , കെ.എൻ.എം മർകസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി , എക്സിക്യൂട്ടീവ് ഡയരക്ടർ ശുക്കൂർ കോണിക്കൽ , ഫിനാൻസ് ഡയരക്ടർ എം പി. മൂസ , സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ടി. അബ്ദുൽ മജീദ് , എം.കെ പോക്കർ സുല്ലമി , പി. അസയിൻ സ്വലാഹി, ഫാത്തിമ തഹാനിയ , മുർഷിദ് കൊടിയത്തൂർ , തംജീദ നരിക്കുനി, റഫീഖ് ചെറുവാടി പ്രസംഗിച്ചു.