കണ്ണൂർ: മനുഷ്യ സ്നേഹം സജീവമാക്കുന്ന സംസ്ക്കാരം പരി പോഷിപ്പിക്കുന്നതിനും മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ലോകക്രമം നിലനിർത്തുന്നതിനും കർമ്മ പരിപാടികൾ ആവിഷ്ക്കരിക്കണമെന്ന് കേരള സ്റ്റേറ്റ് പുരാവസ്തു – റജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്താവിച്ചു.
മതേതരത്വവും ജനാധിപത്യവും നില നിർത്തുവാനു തു കുന്ന പ്രത്യേക സാഹചര്യത്തിലെ സമ്മേളനം ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം സർവ്വീസ് സൊസൈറ്റിയുടെ ഉത്തരമേഖല സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ അഡ്വ.പി.വി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
സംഘടനയുടെ സന്ദേശം “നല്ല വ്യക്തി നല്ല സമൂഹം ” സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചി.പി.മമ്മത് കോയ വിഷയമവതരിപ്പിച്ചു.
ഡോ.കെ.അബൂബക്കർ ,പി.അബ്ദുൾ റസാഖ്, എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ പി.എം.അബ്ദുൽ നാസർ സ്വാഗതവും കൺവീനർ എം.’സഖരിയ കൃതജ്ഞതയും രേഖപ്പെടുത്തി.
“സാമൂഹിക മുന്നേറ്റം മാനവികതയിലൂടെ ” എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച സെമിനാർ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ് ലിഹ് മOത്തിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.മൊയ്തീൻ കുട്ടി വിഷയം അവതരിപ്പിച്ചു. എ.കെ.ബാഖി, ഖാലിദ് ഫാറൂഖി സി .സി .ഷക്കീർ ഫാറൂഖി, അക്രം വളപട്ടണം ,വി .എൻ .ഹാരിസ് ,കെ.എം.മൻസൂർ അഹമ്മദ്, മനാഫ് വയനാട്, വി.പി.എ.പൊയിലൂർ ,എന്നിവർ പ്രസംഗിച്ചു.
യുവജനസമൂഹവും ധാർമ്മിക മൂല്യങ്ങളും എന്ന വിഷയം ഹംസ പാലക്കിയും വനിതാ ശാക്തികരണത്തിൻ്റെ പ്രസക്തി ആയിഷ ഫർസാനയും അവതരിപ്പിച്ചു.
ഷംസീർ കൈതേരി ,കബീർ ചെർക്കള, കെ.വി. റംല, ഉമൈബ മൊയ്തീൻ കുട്ടി, ആർ.വി.ഷാഹിദ, ആർ.പി.അശ്രഫ്, വി.കെ.പി.ഇസ്മാഈൽ ഹാജി, വി.മുനീർ, കെ.പി.മുഹമ്മദ് അശ്രഫ് എന്നിവർ പ്രസംഗിച്ചു.