ചെമ്പ്ര വന സംരക്ഷണ സമിതി അഴിമതി വിജിലൻസ് അന്വേഷണം നടത്തണം: കോൺഗ്രസ്‌

Wayanad

മേപ്പാടി: മേപ്പാടി ഫോറസ്റ്റ് റയ്ഞ്ചിലെ ചെമ്പ്ര വന സംരക്ഷണ സമിതിയിൽ ഉണ്ടായിട്ടുള്ള ലക്ഷകണക്കിന് രൂപയുടെ അഴിമതി വിജിൻസ് അന്വേഷണം നടത്തി കുറ്റക്കാർ കെതിരെ നടപടി സ്വീകരിക്കണമെന്നും വി എസ് എസ് കമ്മിറ്റി പിരിച്ച് വിട്ട് കമ്മിറ്റി ഭാരവാഹികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ കെ പി സിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഒ വി റോയ് അദ്ധ്യക്ഷത വഹിച്ചു ബി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി ,ഒ ഭാസ്കരൻ രാജു ഹെജമാടി, പി ഇ സംസുദ്ദീൻ വി എ ജോൺ, രാധാ രാമസ്വാമി ,ടി എ മുഹമ്മദ് ,സി എ അരുൺ ദേവ് എം നോറിസ് ,വയനാട് സക്കറിയാസ്,എൻ കെ സുകുമാരൻ,സുജാത മഹാദേവൻ, എം വിഷ്ണു ,കെ ശ്രീജ, കെ പി വിൽസൻ ,എം അഷ്റഫ്, എൻ അബ്ദുൾ മജീദ്, സുകന്യ അഷിൻ എന്നിവർ സംസാരിച്ചു