നേതാക്കളെ മർദിച്ചതിൽ നടപടി വേണം: ഐ എൻ ടി യു സി 

Wayanad

കൽപ്പറ്റ: ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി സി ജയപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ എന്നിവരെ അകാരണമായി മർദ്ദിച്ച ടൂറിസ്റ്റ് ബസ് മുതലാളിമാർക്കെതിരെ നടപടി വേണമെന്ന് ഐഎൻടിയുസി കൽപ്പറ്റ റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടി അനുസ്മരണത്തിന് തൊഴിലാളികളുമായി എത്തിയ ബസ്സുകൾ തടഞ്ഞിടുകയും നിയമം കൈയിലെടുക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വീട്ടിൽ പോകാൻ അനുവദിക്കാതെ തടഞ്ഞിടുകയും ചെയ്തതിനെ തുടർന്ന് സംഭവസ്ഥലത്തേക്ക് അന്വേഷിക്കാനെത്തിയ ഐഎൻടിയുസി നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വിസ്മയ ടൂറിസ്റ്റ് ട്രാവൽസ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. നേതാക്കളെ മർദ്ദിക്കാ ൻ നേതൃത്വം കൊടുത്ത ടുറിസ്റ്റ് ബസ് മുതലാളിമാരെയും അക്രമണത്തിന് നേതൃത്വം കൊടുത്തവരുടെയും പേരിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രേക്ഷോഭ സമരങ്ങൾക്ക് INTUC നേതൃത്വം നൽകുമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു ഗിരീഷ് കൽപ്പറ്റ, ഓ ഭാസ്കരൻ, താരിഖ് കടവൻ, സി എ അരുൺദേവ്,കെ കെ രാജേന്ദ്രൻ, ആർ ഉണ്ണികൃഷ്ണൻ സുനീർ ഇതിക്കൽ, രാധരാമസ്വാമി , കെ അജിത, മുഹമ്മദ്‌ ഫെബിൻ തുടങ്ങിയവർ സംസാരിച്ചു