അവധി പ്രഖ്യാപനം: ചുമതല പ്രാനാധ്യാപകരുടെ ഉത്തരവാദിത്തമാക്കിയത് പ്രതിഷേധാർഹം – KGPSHA

Kozhikode

കോഴിക്കോട്: കാലവർഷവുമായി ബന്ധപ്പെട്ട് പതിവിന് വിപരീതമായി അതത് സ്കൂള്‍ പ്രധാനാധ്യാ പകര്‍ക്ക് സ്കൂൾ അവധി തീരുമാ നിക്കാമെന്ന കാേഴിക്കോട് ജല്ലാ കലക്ടറുടെ ഉത്തരവ് പ്രതിഷേധാർഹമെന്ന് പ്രധാനാധ്യാപക സംഘടനയായ KGPSHA.

സ്കൂളും പരിസരവും പരിശോധിച്ച് അപകടാവസ്ഥ മനസ്സിലാക്കാമെന്നല്ലാതെ കുട്ടികൾ വരുന്ന പ്രദേശത്തിൻ്റെ സാഹചര്യം മനസ്സിലാക്കി രാത്രിയിലും മറ്റും നിർദേശങ്ങൾ നൽകാനോ വരുന്ന മണിക്കൂറുകളിലെ മഴയെയും കാറ്റിനെയും മുൻകൂട്ടി ക്കാണാനോ പ്രധാനാധ്യാപകർക്ക് എങ്ങനെ കഴിയുമെന്നാണ് പ്രധാനാധ്യാപകരുടെ ചോദ്യം.

സ്കൂൾ ഒരു സ്ഥലത്തും സ്കൂളിലേക്ക് വരേണ്ട കുട്ടികൾ പല സ്ഥലത്തും പ്രധാനാധ്യാപർ കൂടിയാലോചിക്കേണ്ട വിദ്യാഭ്യാസ ഓഫീസർ മറ്റാെരു സ്ഥലത്തുമാ യിരിക്കെ എങ്ങനെയാണ് കാലാവസ്ഥ പ്രവചനവുമാ യി ബന്ധപ്പെട്ട വകുപ്പുക ളുടെ ഏകോപനം ഇല്ലാതെ ഒരു ഹെഡ്മാസ്റ്റർ അവധി തീരുമാനിക്കു കയെന്നാണ് ഇവർ ചാേദിക്കുന്നത്.

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം നിർവഹിക്കുന്ന ജില്ലാ ഭരണകൂടം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് അവധി പ്രഖ്യാപിക്കാൻ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്തുന്നത് അപകടം സംഭവിക്കുമ്പോൾ ഉത്തരവാദിത്തം അവരുടെ തലയിലിടാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അവധി വിഷയത്തിൽ നിലവിലുള്ള രീതി തന്നെ തുടരണമെന്ന് KGPSHA ശക്തമായി ആവശ്യപ്പെടുന്നു..