കോഴിക്കോട്: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ സാഹചര്യത്തെ നാം നേരിടുക. വൈറസ് സ്ഥിരീകരിക്കപ്പെട്ട പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരന്റെ മരണം അതീവ സങ്കടകരമാണ്. ആരോഗ്യ പ്രവർത്തകർ ആവശ്യമായ മുൻകരുതലുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. അവരുടെ നിർദ്ദേശങ്ങളെ വളരെ ഗൗരവത്തോടെയും കരുതലോടെയും നാം ഉൾക്കൊള്ളുക.
ആവശ്യമായ സഹായങ്ങൾക്ക് ഐ എസ് എം വളണ്ടിയർ വിങ്ങായ ഈലാഫ് പ്രവർത്തകർ കരുതലോടെ രംഗത്തിറങ്ങണം. കുട്ടിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പ്രസ്താവനയിലൂടെ അറിയിച്ചു.