റോട്ടറി ഡിസ്ട്രിക്ട് 3204 അവാർഡ്: കെ വി സവീഷ്മികച്ച പ്രസിഡന്‍റ്

Kozhikode

കോഴിക്കോട് : കാസർകോട്, കണ്ണൂർ , കോഴിക്കോട് , വയനാട് , മലപ്പുറം ജില്ലകൾ ഉൾപ്പെട്ട
റോട്ടറി ഡിസ്ട്രിക്ട് 3204 ഏർപ്പെടുത്തിയ റോട്ടറി അവാർഡിൽ മികച്ച പ്രസിഡൻ്റിനുളള അവാർഡ് അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ സി എസ് ഡബ്ള്യൂ എ യുടെ ചെയർമാൻ കെ വി സവീഷ് അർഹനായി . ഒരു വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണിത്. റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണർ ഡോ സേതു ശിവശങ്കറിൽ നിന്നും സവീഷ് അവാർഡ് ഏറ്റുവാങ്ങി .മാങ്കാവ് പട്ടേൽ താഴം സ്വദേശിയാണ്. ഭാര്യ അഞ്ജുഷ സവീഷ് ( സി എ ) മകൾ ഐഷാനി (രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ).

മൈ ബിസിനസ് മൈ ഫ്യുച്ചർ – മെഗാ ബിസിനസ് കോൺക്ലേവിന്റെ മുഖ്യ സംഘടകനായിരുന്നു. മികച്ച പ്രസിഡൻ്റ് അവാർഡിന് പുറമെ 43 മറ്റു പുരസ്കാരങ്ങളും
റോട്ടറി സൈബർ സിറ്റിയ്ക്ക് ലഭിച്ചു. നിലമ്പൂരിലെ ആദിവാസി മേഖലയിലെ പ്രവർത്തനം, വയനാട് ജില്ലയിൽ നെൽകൃഷി , കോഴിക്കോട് വലിയങ്ങാടി റൗണ്ട് സർക്കിൾ നവീകരണം, മൂന്നാലിങ്കൽ , നടുവട്ടത്തെ തണലിടം വയോജന പാർക്ക്നവീകരണം , മെഡിക്കൽ കോളേജ് വനിത മാനസിക ആരോഗ്യ വാർഡ് നവീകരണം, കുറ്റിച്ചിറ കുളം സംരക്ഷണാർത്ഥം സ്ഥാപിച്ച ബോധവൽകരണ കണ്ണാടി, സാമൂഹ്യ നന്മക്ക് വേണ്ടി രൂപീകരിച്ച അഞ്ചോളം പുതിയ റോട്ടറി റോട്ടറാക്ട് ക്ലബുകൾ, ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങൾ തുടങ്ങിയ 153 പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സവീഷിനെ തേടി അവാർഡ് ലഭിച്ചത് . കാളൂർ റോഡ് കമ്മുട്ടി ഹാജി റോഡിലാണ് സി എസ് ഡബ്ള്യൂ എ പ്രവർത്തിക്കുന്നത്.