കെ യു ഡബ്ല്യു ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

Thiruvananthapuram

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേര്‍ണ്ണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസിഡന്റായി ഷില്ലര്‍ സ്റ്റീഫനെയും ( മലയാള മനോരമ ) സെക്രട്ടറിയായി അനുപമ ജി നായരെയും ( കൈരളി ടിവി) തെരഞ്ഞെടുത്തു.

ജി പ്രമോദ് (ദേശാഭിമാനി) ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി സി.രാജ (ജന്മഭൂമി) രതി.ഒ (കേരള കൗമുദി) എന്നിവരേയും, ജോയിന്റ് സെക്രട്ടറിമാരായി എബി ടോണിയോ (ജയ് ഹിന്ദ് ടിവി) അക്ഷയ വി കെ (മാതൃഭൂമി ന്യൂസ്) എന്നിവരേയും തെരഞ്ഞെടുത്തു.

അഖില വി കൃഷ്ണന്‍ (അമൃത ടി വി ) അരുണ്‍ സി എസ് (ന്യൂസ് 18 കേരള)
അശ്വനി എം എ (ജനയുഗം) ഭാഗ്യരാജ് എസ് (മീഡിയ വണ്‍) മഹേഷ് ബാബു ( എഷ്യാനെറ്റ് ന്യൂസ്‌ ) മുഹമ്മദ് റാഫി എ (മാതൃഭൂമി) ശരത്ത് കുമാര്‍ എസ് (മെട്രോ വാര്‍ത്ത)
ഷൈജു ചാവശേരി (ദ ഫോര്‍ത്ത്) എന്നിരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസര്‍ എന്‍എസ്. ജുഗുനുകുമാര്‍ അസി.റിട്ടേണിംഗ് ഓഫീസര്‍ എസ് ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.