എന്‍റെ കേരളം പ്രദര്‍ശന മേളയില്‍ താരപരിവേഷവുമായി യു കെ എഫ് കോളേജിലെ ‘ഇവ’

Kollam

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ താരമായിരിക്കുകയാണ് പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ ഇവ എന്ന റോബോട്ട്. വിവിധ വിഭാഗങ്ങളുടെ പ്രദര്‍ശനത്തിനിടയില്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഇവ ജനശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.

പൂര്‍ണമായും നിര്‍മിതബുദ്ധിയില്‍ വിദ്യാര്‍ഥികള്‍ കോളേജിലെ ഐഇഡിസി ലാബില്‍ സ്വയം വികസിപ്പിച്ചെടുത്ത ഈ റോബോട്ടിന് മനുഷ്യരുമായി ആശയവിനിമയം നടത്താനുള്ള കഴിവാണ് പ്രധാന സവിശേഷത. ടോക്കണ്‍ സംവിധാനം വരെ ഈ റോബോട്ടില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. രണ്ടാഴ്ച്ച മുന്‍പ് നടന്ന കോളോജ് ഡേയില്‍ കൊല്ലം എം എല്‍ എയും ചലച്ചിത്ര താരവുമായ എം മുകേഷാണ് ഇവ എന്ന റോബോട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രൊഫ. വിഷ്ണു.ബിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ അമര്‍നാഥ്. എസ്. എസ്, ആനന്ദ് പ്രകാശ്, ഹാജിറ. എന്‍, അതുല്യ അനില്‍, ഹരിലാല്‍ തമ്പി, രൂപേഷ്. ടി. എസ്. എന്നിവരുടെ സംഘമാണ് റോബോട്ടിനെ നിര്‍മ്മിച്ചത്.

ഇത്തരത്തിലുള്ള റോബോട്ട് നിര്‍മാണ പരിശീലനം (Robotics), പൈത്തണിലൂടെ നിര്‍മിതബുദ്ധി (AI using Python), ഇലക്ട്രിക് വാഹന നിര്‍മാണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ പത്ത്, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ അവധിക്കാല കോഴ്‌സുകള്‍ കോളേജില്‍ ജൂണ്‍ രണ്ടാം വാരം ആരംഭിക്കുമെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അനീഷ്.വി.എന്‍ അറിയിച്ചു. കോഴ്‌സുകളുടെ റെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി https://ukfcet.ac.in/education4.0/vacationcourse എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9526109997.