തിരുവനന്തപുരം: ലോകത്തിൽ എവിടെയായാലും ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിൽ നഴ്സുമാരുടെ പങ്ക് അതിപ്രധാനമാണെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രസ്താവിച്ചു. ഫ്ലോറൻസ് നൈറ്റിംഗൽൻ്റെയും, മദർ തെരേസയുടെയും പ്രവർത്തന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നേഴ്സുമാരുടെ മാതൃക എടുത്തു പറയേണ്ടതാണെന്ന് ഗോകുലം ഗോപാലൻ പ്രശംസിച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ എം എസ് സ്സി നേഴ്സിങ്, ബിഎസ് സ്സി നേഴ്സിങ്, പോസ്റ്റ് ബിഎസ് സ്സി നേഴ്സിങ് കോഴ്സുകളുടെ ബിരുദധാന ചടങ്ങും, കോളേജ് ഡേയും നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ അധ്യക്ഷ പ്രസംഗം നടത്തി ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർമാൻ ഗോകുലം ഗോപാലൻ.
കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ സോനാ പി എസ് മുഖ്യ അതിഥിയായി പങ്കെടുത്തു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ മുഖ്യപ്രഭാഷണം നടത്തി. ജിജി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ ഷീജാ ജി മനോജൻ പ്രത്യേക ആശംസകൾ സന്ദേശവും നൽകി.
കേരള ആരോഗ്യ സർവകലാശാല എംഎസ് സ്സി നേഴ്സിങ് ചൈൽഡ് ഹെൽത്ത് നഴ്സിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥ മാക്കിയ മീനു എം എൽ നു പുരസ്കാരം നൽകി ചടങ്ങിൽ ആദരിച്ചു. ഡീൻ ഡോ പി ചന്ദ്രമോഹൻ , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ നന്ദിനി നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ലെഫ്റ്റനന്റ് കേണൽ പ്രൊഫസർ മീര കെ പിള്ള , വൈസ് പ്രിൻസിപ്പാൾ ലിജാ ആർ നാഥ്, പ്രൊഫസർ ശ്രീലക്ഷ്മി, ഡോ ഹെബ്സിബ,പ്രൊഫസർ സ്മിത എന്നിവർ സംസാരിച്ചു.