തളിപ്പറമ്പ്: റവന്യു വകുപ്പിൽ സൗമനും ജനകീയനുമായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന പി.സി സാബു ഇനി തഹസിൽദാർ പദവിയിൽ. തളിപ്പറമ്പ റവന്യു ഡിവിഷനൽ ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാർക്ക് സമാനമായ നോൺ ഗസറ്റഡ് തസ്തികയായ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ നിന്നാണ് ഗസറ്റഡ് തസ്തികയായ തഹസിൽദാറിലേക്ക് ഉദ്യോഗകയറ്റം കിട്ടിയത്.
തളിപ്പറമ്പ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡൻ്റ്,തളിപ്പറമ്പ താലൂക്ക് സെറ്റോ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സാബു തളിപ്പറമ്പിലും മലയോര മേഖലയിലും സംഘടന നിലയുയർത്താനും മുൻപന്തിയിലുണ്ടായിരുന്നു.