കോഴിക്കോട് : സീസൺ സമയങ്ങളിൽ വിമാന കമ്പനികൾ ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച തേക്കേപ്പുറം ഇസ്ലാഹി മീറ്റ് ആവശ്യപ്പെട്ടു.
സൗദ്യ അറേബ്യയിലെ ദമ്മാം ഇസ്ലാഹി സെന്റെർ ഭാരവാഹി K.V. ആബിദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സിറ്റി മണ്ഡലം പ്രസിഡന്റ് A.M.അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു.
നാട്ടിലെ തെക്കെപുറത്തെ വിസ്ഡം പ്രോജക്ടായ ദാറുൽ ഹിക്മ കൾച്ചറൽ സെന്ററിനെ സംബന്ധിച്ച് P.C. ജംസീർ വിശദീകരിച്ചു. സംഗമത്തിൽ K.V. മുഹമ്മദ് ശുഹൈബ്, K.V. അബ്ദുൽ മജീദ്, അബ്ദുൽ ഖാദർ (ദമ്മാം), ഷഹബീസ് (ബഹറൈൻ), ജൗഹർ (കുവൈത്ത്), അലി ഫർഹാൻ (ജുബൈൽ), ഷുമൈസ് (യു എ ഇ) ഫഹിം മൂസ എന്നിവർ സംസാരിച്ചു. വിസ്ഡം മണ്ഡലം സെക്രട്ടറി K.V. മുഹമ്മദ് സാബിർ സ്വാഗതവും സഹൂദ് (കുവൈറ്റ്) നന്ദിയും പറഞ്ഞു.