കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിൽ മുതിർന്ന പൗരൻമാരുടെ സൗഹൃദ ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടിക്കാലഓർമ്മകൾ പങ്കുവച്ചു. വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. അമീറ ഉദ്ഘാടനം ചെയ്തു.
ദർശനം ഗ്രന്ഥശാല മുതിർന്ന പൗര വേദി കൺവീനർ കെ ടി ഫിലിപ്പ് അധ്യക്ഷനായി. മേരിക്കുട്ടി ശശിധരൻ, സരസ്വതി, റേയ്ച്ചൽ , പത്മിനി അമ്മ, സ്റ്റാഫ് നഴ്സ് സി കെ രഞ് ജിഷ , ജെ പി എച്ച് എൻ ഗോപിക ശശീന്ദ്രൻ എന്നിവർ രസകരമായ കുട്ടിക്കാല ഓർമ്മകൾ പങ്കുവച്ചു.