കല്പറ്റ:വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന എം സി എഫ് വയനാടിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ ടി സിദ്ദീഖ് എം എല്‍ എ പ്രകാശനം ചെയ്തു. ധാര്‍മികത, അനുകമ്പ, സാഫല്യം എന്നതാണ് ആഘോഷ പരിപാടികളുടെപ്രമേയം.
കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം സി എഫ് പ്രസിഡന്റ് ഡോ ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ലോഗോ രൂപകത്പന ചെയ്ത സി കെ നസീഫ്, എം സി എഫ് ജനറല്‍ സെക്രട്ടറി ഡോ മുസ്തഫ ഫാറൂഖി, നജീബ് കാരാടന്‍, എം മുഹമ്മദ് മാസ്റ്റര്‍, എം എ അസൈനാര്‍, സക്കീര്‍ ഒ കെ എന്നിവര്‍ പ്രസംഗിച്ചു.