സിനി ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ രണ്ടാം വാർഷികം

Thiruvananthapuram

തിരുവനന്തപുരം: സിനി ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ രണ്ടാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഒക്ടോബർ മാസം നടത്തുവാൻ തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, അംഗങ്ങളെ ആദരിക്കൽ, പുസ്തക പ്രകാശനം, കുട്ടികൾക്ക് ചിത്രരചന മത്സരം എന്നിവ ഉണ്ടാകും. ഹേമ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളിൽ നിന്നും തെളിവെടുത്തിട്ടില്ലെന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. കാരണം ആ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് ഏജന്റ് മാർ പ്രൊഡ്യൂസർമാരുമായി കരാറിൽ ഒപ്പിടണം എന്നാണ്. എന്നാൽ ഇപ്പോൾ തന്നെ ശമ്പളത്തിലെ ഭൂരിഭാഗം പൈസയും കൊണ്ടു പോകുന്നത് ഈ ഏജന്റുമാര്‍ എന്നിരിക്കെ ഈ റിപ്പോർട്ടിലെ ജൂനിയർ ആർട്ടിസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഒരിക്കലും പരിഗണിക്കാൻ പാടുള്ളതല്ല.

യഥാർത്ഥത്തിൽ പ്രൊഡഷനുകൾ ജൂനിയർ അർട്ടിസ്റ്റുകളുടെ സംഘടനയുമായോ ജൂനിയർ ആർട്ടിസ്റ്റുകളുമയോ ആയിരിക്കണം കരാറിൽ ഏർപ്പെടേണ്ടത്. എങ്കിൽ മാത്രമേ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മാന്യമായ വേദനം അവരുടെ കൈകളിൽ എത്തുകയുള്ളൂ.

ഏജന്റുമാരുമായി പ്രൊഡക്ഷൻ കരാറിൽ ഒപ്പുവച്ചു കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മാന്യമായ ശമ്പളം കിട്ടുമെന്ന് ഏതൊരു ഉറപ്പുമില്ല. ദിവസവും രാവിലെ 7 മണിക്ക് സെറ്റുകളിൽ എത്തുന്ന നമ്മൾ രാത്രി 12 മണി വരെ നിൽക്കേണ്ടി വരുന്നു.
യാത്രാസൗകര്യമോ മാന്യമായ ശബളമോ കിട്ടുന്നില്ല സെറ്റുകളിൽ ടോയിലെറ്റ് സൗകര്യം പോലും ഉണ്ടാകാറില്ല. സിനിമാ മേഖലയിൽ ഞങ്ങളെ കൂടി ബാധിക്കുന്ന കാര്യങ്ങളിൽ ചർച്ച ഉണ്ടാകുംമ്പോൾ സിനി ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷനെ കൂടി പങ്കെടുപ്പിക്കണം എന്ന് സംസ്ഥാന പ്രസിഡന്റ് രാജേഷ്ബാലരാമപുരം, ജനറൽ സെക്രട്ടറി മിനി ഓമനകുട്ടൻ, പ്രാസാദ് റാന്നി, ലത കണ്ണൂർ എന്നിവർ ആവശ്യപ്പെട്ടു.