‘ആദർശവും പ്രമാണവും’ കെ.എൻ. എം മർകസുദ്ദഅവ സംവാദം സെപ്തoബർ 1ന്

Kannur

കണ്ണൂർ: ‘കാലം തേടുന്ന ഇസ്ലാഹ് ‘കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ത്രൈമാസ കാംപയിൻ്റെ ജില്ലാ സമാപനം സെപ്റ്റംബർ 1ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. ‘ആദർശവും പ്രമാണവും’ വിഷയത്തിലുള്ള ആദർശ സംവാദം രാവിലെ 10ന് സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് സി.സി ശകീർ ഫാറൂഖി അദ്ധ്യക്ഷത വഹിക്കും.

ജിന്ന് ബാധയും സിഹ്റ് വിശ്വാസവും, നവ യാഥാസ്ഥിതികത നാൾവഴികൾ, തവസ്സുൽ ഇസ്തിഗാധ, അല്ലാഹു വിൻ്റെ ഔലിയാക്കൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, നിർവ്വാഹക സമിതിയംഗം അലി മദനി മൊറയൂർ, സയ്യിദ് സുല്ലമി, അബ്ദുൽ കലാം ഒറ്റത്താണി വിഷയാവതരണം നടത്തും.

‘കാലം തേടുന്ന ഇസ്ലാഹ്’ പുസ്തക പ്രകാശനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി സെഞ്ച്വറി ഫേഷൻ സിറ്റി മാനേജിംഗ് പാർട്ട്ണർ പി.അശ്രഫ് ഹാജിക്ക് നൽകി നിർവ്വഹിക്കും.

സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്, ജില്ലാ സെക്രട്ടറി ഡോ.അബ്ദുൽ ജലീൽ ഒതായി. എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന, ഐ.എസ്.എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ, എം.എസ്.എം ജില്ലാ പ്രസിഡൻ്റ് ബാസിത്ത് തളിപ്പറമ്പ, ഐ.ജി.എം ജില്ലാ പ്രസിഡൻ്റ് ഷാന ഏഴോo പ്രസംഗിക്കും.