ആലപ്പുഴ : കെ എൻ എം മർക്കസുദ്ദ അവ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലം തേടുന്ന ഇസ്‌ലാഹ് എന്ന വിഷയത്തില്‍ ആദർശ സംവാദം സംഘടിപ്പിച്ചു. അന്ധ വിശ്വാസങ്ങളും അനചാരങ്ങളും വളർന്നു വരുകയും നാട്ടിൽ ഇത് പ്രചരിപ്പിക്കുവാൻ ഒരു വിഭാഗം തയ്യാറാവുകയും ചെയ്യുകയാണ്. സത്യം മൂടി വെച്ച് അസത്യം പ്രചരിപ്പിക്കുന്ന പ്രചാരകർക്കെതിരെയുള്ള പരിപാടിയില്‍ പ്രഗത്ഭ പണ്ഡിതൻമാർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.


ഇസ്‌ലാഹി ആദർശം എന്ന വിഷയം ഇബ്രാഹിം ബുസ്താനിയും, കുടുംബം എന്ന വിഷയം കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ടയും,വിശ്വാസവും പ്രമാണവും എന്ന വിഷയം ഇർഷാദ് സ്വലാഹിയും അവവതരിപ്പിച്ചു.

കാലം തേടുന്ന ഇസ്‌ലാഹ് ജില്ലാ പ്രചാരണ യോഗത്തിന് കെ എൻ എം സൗത്ത് സോൺ ട്രഷറർ എ. പി. നൗഷാദ് ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ എൻ എം ജില്ലാ പ്രസിഡന്റ് സി. കെ. അസ്സനാർ അധ്യക്ഷത വഹിച്ചു. കെ എൻ എം മർക്കസുദ്ദ അവ സംസ്ഥാന സെക്രട്ടറി കെ. എ. സുബൈർ അരൂർ ഉദ്ഘാടനം ചെയ്തു.


ജില്ലാ സെക്രട്ടറി ഷെമീർ ഫലാഹി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം നസീർ കായിക്കര നന്ദിയും രേഖപ്പെടുത്തി. എം ജി എം സൗത്ത് സോൺ പ്രസിഡന്റ് സഫല നസീർ, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീർ കോയ തങ്ങൾ, എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ എം എസ് എം ജില്ലാ സെക്രട്ടറി ഷാഹിദ് ഇക്ബാൽ, എം എസ് എം ജില്ലാ ട്രഷറർ യാസിർ സുബൈർ ഐ ജി എം പ്രതിനിധി ശിഫ ഫാത്തിമ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.