കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി മാപ്പിളകലാ പരിശീലകര്‍ക്കുവേണ്ടിയുള്ള ഏകദിന ശില്‍പ്പശാല നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 90 പരിശീലകര്‍ പങ്കെടുത്തു. ശില്‍പ്പശാല അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
പുലിക്കോട്ടില്‍ ഹൈദരാലി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍, ബാപ്പു വാവാട്, രാഘവന്‍ മാടമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സലീം എടരിക്കോട്(കോല്‍ക്കളി), കോയ കാപ്പാട് (ദഫ്, അറബന), പക്കര്‍ പന്നൂര്‍ (മാപ്പിളപ്പാട്ട്), മൊയ്തു വാണിമേല്‍(ഒപ്പന, വട്ടപ്പാട്ട്), ഡോ. അനീസ് ആലങ്ങാടന്‍ (വിധികര്‍ത്താക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍) എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.