ദർശനം ഗ്രന്ഥശാലയിൽ ദേശീയ നഗര ആരോഗ്യ ദൗത്യം ക്യാമ്പ്

Kozhikode

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ദേശീയ നഗര ആരോഗ്യ ദൗത്യം ചെലവൂർ ആരോഗ്യ കേന്ദ്രം ക്യാമ്പ് ദർശനം ഗ്രന്ഥശാലയിൽ നടന്നു. കോർപ്പറേഷൻ 16 ആം വാർഡിലെ 6 ആഴ്ച മുതൽ 16 വയസ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പുകൾ , കുഞ്ഞുങ്ങൾക്കുള്ള അത്യാവശ്യ മരുന്നുകൾ ക്യാമ്പിൽ ലഭ്യമാണ്.

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 11 മണിക്കാരംഭിക്കുന്ന ക്യാമ്പിന് ഡോ. മിത്തിരിയ, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരായ എ കെ ഗീത , ഷിനു ജോൺസൺ, അനീഷാ ഷാജി, ആശാ വർക്കർമാരായ പി കെ നിഷ , സ്മിത, സിന്ധു പി കെ എന്നിവർ നേതൃത്വം നല്കുന്നു.