ധനുവച്ചപുരത്ത് ഓണസമൃദ്ധി കാർഷിക ചന്ത തുടങ്ങി

Thiruvananthapuram

തിരുവനന്തപുരം: ധനുവച്ചപുരത്ത് കൊല്ലയിൽ ഗ്രാമപഞ്ചായത്തിന് മുന്നിൽ ആരംഭിച്ച ഓണസമൃദ്ധി കാർഷിക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ: എൻ.എസ്. നവനീത്‌കുമാർ ഉദ്ഘാടനം ചെയ്തു. കൃഷിഭവൻ ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൊല്ലയിൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടത്തുന്ന “ഓണസമൃദ്ധി 2024” കർഷക ചന്തയിൽ നിന്ന് സെപ്തംബർ 11 മുതൽ 14 വരെ വലിയ വിലക്കുറവിൽ പൊതുജനങ്ങൾക്ക് നാടൻ/ജൈവ പഴം-പച്ചക്കറികൾ ഉത്പന്നങ്ങൾ വാങ്ങാം.

കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ ഉത്പന്നങ്ങൾക്ക് മൊത്ത വ്യാപാര വിലയേക്കാൾ 10 ശതമാനവും ജൈവഉത്പന്നങ്ങൾ 20 ശതമാനവും അധിക വില നൽകിയാണ് സംഭരിക്കുന്നത്. ചില്ലറ വ്യാപാര വിലയെക്കാൾ ഏകദേശം 30 ശതമാനം വരെ വിലക്കുറവിലാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന വിശേഷണ ത്തോടെയാണ് കൊല്ലയിൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും കർഷ ചന്തകൾ അവതരിപ്പിക്കുന്നത്.