ഓണാഘോഷം വലിയ മഹാബലിയെ പൂവിൽ തീർത്തുകൊണ്ട്

Kozhikode

കോഴിക്കോട് : കോഴിക്കോട് സി ഡി ടവറിലെ കച്ചവടക്കാരും സാമൂഹ്യ പ്രവർത്തകരും കലാകാരന്മാരും ചേർന്നുകൊണ്ട് 18 അടി നീളവും 8 അടി വീതിയും ഉള്ള വലിയ മഹാബലിയെ മുഴുവനായും വ്യത്യസ്ത കളറുകൾ ഉള്ള പൂക്കൾ കൊണ്ട് കളം തീർത്തു.
ഉച്ചയ്ക്ക് സദ്യയും പാട്ടും പറച്ചിലും കളിയും ചിരിയുമായി കേരളത്തിന്റെ സാംസ്‌കാരിക തിടവോടെ രാവിലെ മുതൽ വൈകീട്ട് വരെ സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചുകൊണ്ട് ആഘോഷിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ഓണം സ്നേഹ സംഗമത്തിന് രതീഷ് ഫിൻസ്ക്രിപ്റ്റ് അധ്യക്ഷതയും അഷ്‌റഫ് ചാലിയം, ഷാജി കോസ്മോസ്, വി സി മുഹമ്മദ്, ജലീൽ, ആബിദ്, മോഹൻ ദാസ് എന്നിവരും സംസാരിച്ചു.