മനന്തലയിൽ കുടുംബത്തിലെ ആറ് തലമുറകളുടെ സംഗമം ശ്രദ്ധേയമായി

Kozhikode

കോഴിക്കോട്: മനന്തലയിൽകദീശബി അബൂബക്കർ കോയ കുടുംബ സംഗമം എരഞ്ഞിക്കൽ റിസോർട്ടിൽ ശ്രദ്ധേയമായ പരിപാടികളോടെ നടന്നു. ആറ് തലമുറകളുടെ ഒത്തു ചേരൽ അമൂല്യ അനുഭവങ്ങളാണ് കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചത്.

തറവാട് കാരണവൻമാരായ അഹമ്മദ് കോയ , എം.ജലീൽ എന്നിവർ ചേർന്ന് സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

മനന്തലയിൽഅഹമ്മദ് കോയ ,കുഞ്ഞിത്താൻ മാളിക സുലൈഖ, ബി.വി അബ്ദുറഹ്മാൻ എന്നീ മുതിർന്ന കുടുബാംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു.
വിവിധ കലാകായിക പരിപാടികളിൽ പങ്കാളികളായി കുട്ടികളും മുതിർന്നവരും ഒരുപോലെ സംഗമത്തിൽ സജീവ സാന്നിധ്യമായി.

മനന്തലയിൽ കച്ചു, കുഞ്ഞുബി, സക്കീന ,കുഞ്ഞിത്തൻ മാളികവഹീദ ,സുൽഫത്ത്,തസ്ലീന, നൂരിയ, ഹാജറ , ജലീൽ,കുഞ്ഞിമാളിക മുഹമ്മദലി,സലീം,സക്കീർ ,നസീർഅലി,ശിഹാബ്, സാലഹ് തുടങ്ങിയവർ സംഗമത്തോടനുബന്ധിച്ച വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ഫിദ ശിഹാബ് ഉൽബോധന ഭാഷണം നിർവഹിച്ചു.

കലാപരിപാടികളിൽ മികവു പുലർത്തിയ കുടുംബാഗങ്ങൾക്ക് അഹമ്മദ് കോയ, അബ്ദുറഹ്മാൻ, രേഷ്മ, സക്കീന എന്നിവർ സമ്മാനങ്ങൾ നൽകി.
മനന്തലയിൽ സാദിഖ് അലിയുടെ മകൾ സിയാ സാദിഖ് ബമ്പർ സമ്മാനം കരസ്ഥമാക്കി.