വടകര : ഫോറം ഓഫ് റിട്ട: ട്രഷറി എംപ്ളോയീസ് ( ഫോർട്ട്) കുടുംബസംഗമം ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജിൽ ആരംഭിച്ചു. ഫോർട്ട് പ്രസിഡൻ്റ് അഡ്വ. ശശിധരൻ മുടിപ്പിലാവ് അധ്യക്ഷനായി. സെക്രട്ടറി കെ.ബാലകൃഷ്ണൻ കോവൂർ മാർഗ്ഗരേഖ അവതരിപ്പിച്ചു.
ലോകസഞ്ചാരി എൻ.ജെ. ജയിംസ്, എഴുത്തുകാരൻ ബാലചന്ദ്രൻ പുതുക്കുടി, സാംസ്കാരിക പ്രവർത്തകരായ ടി.എ. ഖുറേഷി, എം.എ.ജോൺസൺ, എ. വേലായുധൻ, ടി. എം. ബാലകൃഷ്ണൻ, രാജൻ മണാശ്ശേരി, ജോർജ് കൊളോണി, അബ്ദുൽ ഖാദർ താമരശേരി, കേരളവർമ്മ രാജ, സണ്ണി സോളമൻ, കെ. ജെ. മാത്തുക്കുട്ടി , വൈസ് പ്രസിഡൻ്റ് ഉഷാ രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ഗായകരായ ദാസൻ പുൽപ്പറമ്പിൽ, സിന്ധ്യ വി.നെറ്റോ, ഷക്കീല പാവങ്ങാട്, കെ പി വേണു, പി .സബിത നടുവണ്ണൂർ, ഒ.കെ. ബാലകൃഷ്ണൻ, ഗഗനൻ, കോഴിക്കോട് സിവിൽ സ്റ്റേഷൻ പെൻഷൻ പേയ്മെൻ്റ് സബ്ട്രഷറി സൂപ്രണ്ട് എ. രമേഷ് കുമാർ, പറമ്പിക്കുളം ടൈഗർ റിസർവിലെ മുൻ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നമ്പ്യാലത്ത് ബാബു (ദർശനം) എന്നിവർ സർഗ്ഗാവതരണങ്ങൾ നടത്തി.
പാലക്കാട് റയിൽവേ ഡിവിഷൻ മുൻ ഉദ്യോഗസ്ഥ നിപുണസുധ ശശിധരൻ മത്സരങ്ങൾ നിയന്ത്രിച്ചു. മുൻ ജില്ലാ ട്രഷറി ഓഫീസർമാരായ പി.എം ഗംഗാധരൻ, അലവിക്കുട്ടി, പി.ചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യം ഊർജദായകമായി.