കൊടുവള്ളി വെസ്റ്റ് മണ്ഡലത്തിലെ വിവിധ മദ്റസകളിലെ സർഗപ്രതിഭകൾ മാറ്റുരക്കുന്ന എം.എസ്.എം – സി ഐ ഇ ആർ സർഗോൽസത്തിന് നരിക്കുനിയിൽ തിരശ്ശീല ഉയർന്നു . കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ , ജൂനിയർ, ടീൻസ് വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാർത്ഥികൾ സർഗോൽസവത്തിൽ മാറ്റുരക്കുന്നുണ്ട്. ഫലസ്തീൻ സ്മരണകൾ ഉണർത്തുന്ന ഗാസ , റഫ , ജബലിയ്യ എന്നീ മൂന്ന് വേദികളിലാണ് കലാ മൽസരങ്ങൾ അരങ്ങേറുന്നത് . നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം സർഗോൽസവം ഉദ്ഘാടനം ചെയ്തു. കെ എൻ എം മണ്ഡലം പ്രസിഡണ്ട് എൻ.പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ , പ്രോഗ്രാം കൺവീനർ ഫവാസ് എളേറ്റിൽ , എം.കെ ഇബ്രാഹീം , എഞ്ചിനീയർ ഇബ്രാഹീം കുട്ടി ,ഷാമിൽ പിലാതോട്ടം , സഫിയ പുല്ലോറമ്മൽ , ബഷീർ കൈപ്പാട്ട് , മുഹമ്മദ് പര നിലം , തഹ്‌ലിയ അൻഷിദ് പ്രസംഗിച്ചു
