കോഴിക്കോട് : ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കി, അവർക്ക് നിർഭയത്വം ഉറപ്പുവരുത്തേണ്ട നിയമപാലകരെ കുറിച്ച് പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ ജനറൽ കൌൺസിൽ അഭിപ്രായപ്പെട്ടു.
എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിസ്ഡം സംസ്ഥാന സെക്രട്ടറി സി പി സലിം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ജില്ലാ പ്രസിഡണ്ട് വി ടി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിൻ സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ട്രഷറർ മഖ്ബൂൽ അത്തോളി, ജംഷീർ പി സി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജംഷീർ കാരപ്പറമ്പ്, സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി അർഷദ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു. വിസ്ഡം സംസ്ഥാന ട്രഷറർ കെ സജ്ജാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. അഷ്‌റഫ് കല്ലായി സ്വാഗതവും എം സക്കരിയ നന്ദിയും പറഞ്ഞു.