കണ്‍വെന്‍ഷന്‍ നടത്തി

Wayanad

സുല്‍ത്താന്‍ ബത്തേരി: ശ്രീനാരായണ സഹോദര ധര്‍മ്മവേദി ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. സംസ്ഥാന ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം പൊന്നു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍ വിനോദ്, വി പി ദാസന്‍, കെ എന്‍ ചന്ദ്രന്‍, കൃഷ്ണന്‍ കക്കട്ടില്‍, വി ജി സോമന്‍, സുരേന്ദ്രന്‍, സുന്ദര്‍രാജ് എടപ്പെട്ടി, കെ പത്മനാഭന്‍, വി കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.