മജീഷ്യൻ സാദിക് തങ്ങൾ “ദേശീയ കലാസാംസ്കാരിക സാഹിത്യപരിഷത്ത് (DKSSP)” സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: RLM-ൻ്റെ സാംസ്കാരിക സംഘടനയായ “ദേശീയ കലാസാംസ്കാരിക സാഹിത്യപരിഷത്തിൻ്റെ (DKSSP)” സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി പ്രശസ്ത മജീഷ്യൻ സാദിക് തങ്ങളെ (മലപ്പുറം) ദേശീയ ജനതാ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദീർഘകാലമായി കലാ സാംസ്കാരിക രംഗത്തു സജീവമായ സാദിക് തങ്ങൾ അറിയപ്പെടുന്ന മജീഷ്യനാണ്. നൂറിലധികം വേദികളിൽ മാജിക് ഷോകൾ നടത്തിയിട്ടുള്ള തങ്ങൾ നിലവിൽ RLM മലപ്പുറം ജില്ലാ പ്രസിഡണ്ടാണ്.

ദക്ഷിണ മേഖലയുടെ സംഘടനാ ചുമതലയുള്ള വർക്കിംഗ് പ്രസിഡൻ്റായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ സുനിൽദത്ത് സുകുമാരനെ ചുമതലപ്പെടുത്തിയിരുന്നു.

ഉത്തര മേഖലയുടെ സംഘടനാ ചുമതല സാദിക് തങ്ങൾക്കായിരിക്കുമെന്ന് നിയമന വിവരം അറിയിച്ചു കൊണ്ട് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ പറഞ്ഞു.